ഗാന്ധിയൻ ചിന്ത പ്രസക്തം വി.ജെ ലാലി
Saturday 04 October 2025 7:57 AM IST
ചങ്ങനാശേരി: ആധുനിക കാലഘട്ടത്തിലെ പല പ്രതിസന്ധികളുടെയും പരിഹാരം ഗാന്ധിജിയാണെന്നു കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി പറഞ്ഞു. ഗാന്ധിജി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലുള്ള ഗാന്ധി ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വേദി പ്രസിഡന്റ് ഷിബു എഴെപുഞ്ചയിൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കോട്ടയം നിയോജക മണ്ഡലം ചെയർമാൻ എസ്.രാജീവ് മുഖ്യ പ്രസംഗം നടത്തി. എഴുത്തുകാരൻ മോഹൻ ഡി.കുറിച്ചി, അഭിഷേക് ബിജു, സാജൻ വാഴച്ചിറ, റോയ് പാറയിൽ, ലിസി പൗവക്കര, സബീഷ് നെടുമ്പറമ്പിൽ, വി.ബാലകൃഷ്ണൻ നായർ, പി.പി മോഹനൻ, എൻ.ബാലകൃഷ്ണൻ, സാബു പൂവന്തറ, നാട്ടകം ചന്ദ്രൻ, ജിൻസൺ പുല്ലംകുളം എന്നിവർ പങ്കെടുത്തു.