മലരിക്കലിനെ മലിനപ്പെടുത്താതെ സംരക്ഷിക്കണം
കോട്ടയം: ആമ്പൽ വസന്തത്തിന്റെ ആകർഷണത്തിൽ രാജ്യാന്തര വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന മലരിക്കലിനെയും തിരുവാർപ്പ് പ്രദേശത്തെയും മലിനപ്പെടുത്താതെ സംരക്ഷിക്കണമെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ് ( ഇസ്കഫ് ). ഗാന്ധി ജയന്തി ദിനത്തിൽ മലരിക്കൽ ഗ്രാമത്തിൽ ചേർന്ന സ്വരാജ് സമ്മേളനത്തിലാണ് ഇസ്കഫ് ഈ ആവശ്യം ഉന്നയിച്ചത്. സമ്മേളനം ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ ഉദ്ഘാടനം ചെയ്തു.
മഹാത്മാ ഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന സ്വപ്നം പൂവണിഞ്ഞ അപൂർവ നാടുകളിൽ ഒന്നാണ് തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിലെ മലരിക്കൽ ഗ്രാമം. ഇവിടേക്ക് ലോകത്തിന്റെ വിവിധ ദേശങ്ങളിൽ നിന്നും സഞ്ചാരികൾ എത്തി തുടങ്ങിയിരിക്കുന്നു. സഞ്ചാരികൾക്ക് എല്ലാ സൗകര്യങ്ങളും നൽകുന്നത് അവിടുത്തെ ജനങ്ങളാണ്. ഗ്രാമത്തിന്റെ പ്രധാന ജലസ്രോതസ്സായ മീനച്ചിലാർ ഇവിടെ എത്തിയാണ് വേമ്പനാട്ട് കായലിലേക്ക് പ്രവേശിക്കുന്നത്. മീനച്ചിലാറിന്റെ ഉത്ഭവം മുതൽ ഒഴുകിയെത്തുന്ന മാലിന്യം കൈവഴികളിലൂടെ മലരിക്കൽ ഗ്രാമത്തിലേക്കും എത്തുന്നു. ഇത് പലപ്പോഴും ഗ്രാമത്തിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ജലം മലിനമാക്കുകയും ചെയ്യുന്നു. വിവിധങ്ങളായ അസുഖങ്ങൾ ഉൾപ്പെടെ മഴക്കാല ദുരനുഭവങ്ങൾ കൂടിവരികയാണെന്ന് ഗ്രാമ സ്വരാജിൽ പങ്കെടുത്ത ഗ്രാമീണർ പറഞ്ഞു.
റെയിൽവേ ഗേറ്റ് അടച്ചു കോട്ടയം: ചിങ്ങവനം - ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് - 37 അറ്റകുറ്റപണികൾക്കായി നാളെ വരെ അടച്ചിട്ടതായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.