ബൈബിൾ കലോത്സവം

Sunday 05 October 2025 12:49 AM IST

ചങ്ങനാശേരി : ശാലോം ബൈബിൾ കലോത്സവത്തിൽ ചെത്തിപ്പുഴ തിരുഹൃദയ ഇടവക ഡോൺ ബോസ്‌കോ സൺഡേ സ്‌കൂൾ തുടർച്ചയായ 12-ാം തവണയും ഓവറാൾ ചാമ്പ്യന്മാരായി. ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രൽ സൺഡേ സ്‌കൂൾ രണ്ടാം സ്ഥാനവും, ചീരംചിറ സെന്റ് ജോർജ് സൺഡേ സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചങ്ങനാശേരി അതിരൂപതാ മതബോധന കേന്ദ്രം ഡയറക്ടർ ഫാ.ബാബു പുത്തൻപുരയ്ക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ.ഷെറിൻ കുറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിസ്റ്റർ സോഫിയ, കൺവീനർ ജോമ കാറ്റടി, ജോസഫ് സെബാസ്റ്റ്യൻ നീലത്തുംമുക്കിൽ, ഷൈരാജ് വർഗീസ് എന്നിവർ പങ്കെടുത്തു.