സ്‌കൗട്ട്  ആൻഡ് ഗൈഡ് യൂണിറ്റ്

Sunday 05 October 2025 12:51 AM IST

വെള്ളാവൂർ: വെള്ളാവൂർ എസ്.എൻ.യു.പി സ്‌കൂൾ സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ഉദ്ഘാടനവും സ്‌കാർഫ് ദാന ചടങ്ങും മണിമല അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജി.ഗിരീഷ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അനിത സാം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സുധീഷ് കെ.നായർ, വാർഡ് മെമ്പർ സന്ധ്യ റജി എന്നിവർ ആശംസ പറഞ്ഞു. സ്‌കൗട്ട് ക്യാപ്റ്റൻ ബി.മഞ്ജുഷ, ഗൈഡ് ക്യാപ്റ്റൻ എം.ആർ രമ്യ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലി സ്‌കാർഫ് ഏറ്റുവാങ്ങി. സ്‌കൂൾ ഹെഡ്മിസ്ട്രസ് വി.എസ് ശ്രീജ സ്വാഗതം പറഞ്ഞു.