യുവാവിനെ മർദ്ദിച്ച 6 പേർ അറസ്റ്റിൽ

Sunday 05 October 2025 3:00 AM IST

മലയിൻകീഴ്: യുവാവിനെ സൗഹൃദം നടിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 6പേരെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.കിള്ളി കമളിതലയ്ക്കൽ സൗമ്യ നിവാസിൽ അമൽക്യഷ്ണ(19),കണ്ടല ഷാനവാസ് മൻസിലിൽ ഷാറ്റ(19),കിള്ളി എള്ളുവിള കോളനിയിൽ വിഷ്ണു(അക്രു,21),അരുമാളൂർ ഫിർദൗസ് മൻസിലിൽ അബ്ദുൾ റൗഫ്(20),ഒറ്റശേഖരമംഗലം പാലോട്ടുകോണം പള്ളിവിള പുത്തൻവീട്ടിൽ അഭിഷേക്(19),കണ്ടല ചിറയ്ക്കലിൽ തലനിര പുത്തൻവീട്ടിൽ മുഹമ്മദ് ഹാജ(19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 30ന് വൈകിട്ട് 5 മണിയോടെ മാറനല്ലൂർ ജംഗ്ഷനിൽ നിൽക്കുകയായിരുന്ന ഊന്നാംപാറ രജിത് ഭവനിൽ അനന്തു(19)വിനെ പ്രതികളിലൊരാൾ ബൈക്കിൽ കയറ്റി കണ്ടലയിലെ വീട്ടിലെത്തിച്ചശേഷം സംഘംചേർന്ന് മർദ്ദിക്കുകയായിരുന്നു. അവശനിലയിലായ അനന്തുവിനെ രാത്രിയോടെ കാട്ടാക്കടയിൽ കൊണ്ടുവിട്ടു.അനന്തുവിന്റെ പരാതിയെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ മാറനല്ലൂർ എസ്.എച്ച്.ഒ.വിഷിബു,എസ്‌.ഐ.കിരൺ ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.