കൂത്തുപറമ്പിൽ വിളംബരജാഥ

Saturday 04 October 2025 8:20 PM IST

കൂത്തുപറമ്പ്: ലയൺസ് ക്ലബ്, കൂത്തുപറമ്പ് നഗരസഭ, ജനമൈത്രി പൊലീസ്, തൊക്കിലങ്ങാടി നിംഹാൻസ് ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യ സംരക്ഷണ പരിപാടികളുടെ പ്രചരണാർത്ഥം വിളംബരജാഥ സംഘടിപ്പിച്ചു.നഗരസഭ ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ച് മാറോളി ഘട്ടിൽ സമാപിച്ചു.ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി.സുജാത നിർവ്വഹിച്ചു.കൂത്തുപറമ്പ് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു .സിംഹാൻസ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ അല്‌ഫോൻസ ടോം മുഖ്യ പ്രഭാഷണം നടത്തി . വി.കെ.മനോജ് കുമാർ , കെ.മുരളീധരൻ , ദീപു ശ്രീജിത്ത് , രമ്യ , യു.സിസ്റ്റർ സോബി വി.കെ.മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു . ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായി നഗരസഭ പരിധിയിലെ സ്‌കൂളുകൾ, കോളജുകൾ, വിവിധ തോഴിലിടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് മാനസികാരോഗ്യ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കായി കൗൺസിലിംഗ്,മോട്ടിവേഷൻ ക്ലാസുകളും നടത്തും.