കുടുംബ സഹായഫണ്ട് കൈമാറി
നീലേശ്വരം:സർവീസിലിരിക്കെ മരിച്ച എ.എസ്.ഐ സി കെ.രതീഷിന്റെ കുടുംബ സഹായ ഫണ്ട് നീലേശ്വരം വ്യാപാരിഭവനിൽ നടന്ന ചടങ്ങിൽ എം.രാജഗോപാലൻ എം.എൽ.എ കൈമാറി. കേരള പൊലിസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ പൊലിസ് മേധാവി ബി.വി.വിജയ ഭരത് റെഡി, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രമേശൻ വെള്ളോറ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സി കെ.സുനിൽകുമാർ, നീലേശ്വരം പൊലിസ് ഇൻസ്പെക്ടർ നിബിൻ ജോയ്, പി.വി.സുധീഷ് ബാബു, ഇ.വി.പ്രദീപൻ, ടി.ഗിരീഷ് ബാബു ,വ്യാപാരി വ്യവസായി ഏകോപനസമിതി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ, എന്നിവർ സംസാരിച്ചു .കെ.കെ.രതീശൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.രവീന്ദ്രൻ ,കെ.വി.പ്രകാശൻ എന്നിവർ സംസാരിച്ചു.. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പൊലീസ് അസോസിയേഷനും സംയുക്തമായാണ് ഫണ്ട് ശേഖരണം നടത്തിയത്. മെയിലിൽ;