ദേശീയ സന്നദ്ധ രക്തദാന ദിനം

Saturday 04 October 2025 8:31 PM IST

കാഞ്ഞങ്ങാട്: ദേശീയ സന്നദ്ധ രക്തദാനദിനാചരണ ജില്ലാതല ഉദ്ഘാടനം പടന്നക്കാട് നെഹ്രു കോളേജിൽ നഗരസഭ ചെർപേഴ്സൺ കെ.വി.സുജാത നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യദൗത്യം, കാഞ്ഞങ്ങാട് ജില്ലാശുപത്രി ബ്ലഡ് സെന്റർ, എൻ.എസ്.എസ് യൂണിറ്റ് എന്നിവ സംയുക്തമായാണ് ദിനാചരണം ഒരുക്കിയത്. സൂപ്രണ്ട് ഡോ.എം.പി.ജീജ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.രഞ്ജിത്ത് ദിനാചരണ സന്ദേശം നൽകി. വിനീഷ് കുമാർ സംസാരിച്ചു. അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും പി.പി.ഹസീബ് നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിൽ ജില്ലാശുപത്രി ബ്ലഡ് സെന്റർ കൗൺസിലർ അരുൺ ബേബി ക്ലാസ്സെടുത്തു. കൂടുതൽ രക്തദാനം നൽകിയ എൻ.എസ്.എസ് യൂണിറ്റുകളെയും സന്നദ്ധസംഘടനകളെയും ആദരിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി (550), ബ്ലഡ് ഡോണേഴ്സ് കേരള (441), എന്നിവർക്കുള്ള ഉപഹാരം കാഞ്ഞങ്ങാട് നഗരസഭ ചെർപേഴ്സൺ കെ.വി.സുജാത നൽകി.