പ്രോജക്റ്റ് ഹോപ്പ് പ്രവേശനോത്സവം

Saturday 04 October 2025 8:37 PM IST

കണ്ണൂർ: കണ്ണൂർ സിറ്റി സോഷ്യൽ പൊലീസിംഗ് ഡിവിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രോജക്റ്റ് ഹോപ്പ് പദ്ധതിയുടെ ഈ വർഷത്തെ പുതിയ ബാച്ചിന്റെ പ്രവേശനോത്സവം കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി.നിധിൻരാജ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ പൊലീസിംഗ് ഡിവിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രോജക്ട് ഹോപ്പ് പദ്ധതി 2017-ലാണ് ആരംഭിച്ചത്. വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരെയും പരാജയത്തെ തുടർന്ന് പഠനം നിർത്തിയവരെയും കണ്ടെത്തി തുടർപഠനത്തിന് പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ നാല് ലേണിംഗ് സെന്ററുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. കണ്ണൂരിൽ രണ്ട് സെന്ററുകളും തലശ്ശേരിയിലും ചക്കരക്കലിലും ഓരോ സെന്റർ വീതവുമാണ് നിലവിലുള്ളത്.കണ്ണൂർ സിറ്റി അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് സജേഷ് വാഴവളപ്പിൽ അദ്ധ്യക്ഷത വഹിച്ചു.പ്രോജക്റ്റ് ഹോപ്പ് കോർഡിനേറ്റർ സുനോജ് കുമാർ സ്വാഗതം പറഞ്ഞു. എസ്.പി.സി എ.ഡി.എൻ.ഒ കെ. രാജേഷ് ക്ലാസെടുത്തു. എസ്.ഐ കെ.കെ.ഷഹീഷ്, ജനമൈത്രി എ.ഡി.എൻ.ഒ സി. വിജേഷ് എന്നിവർ പ്രസംഗിച്ചു.