ദേശാഭിവർദ്ധിനിസംഘം ഗ്രന്ഥാലയം കെട്ടിടോദ്ഘാടനം

Saturday 04 October 2025 8:41 PM IST

കക്കാട്: പുനർനിർമ്മിച്ച ദേശാഭിവർദ്ധിനി സംഘം ഗ്രന്ഥാലയം വായനശാല കെട്ടിടം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഴീക്കോടൻ രാഘവന്റെ നേതൃത്വത്തിൽ 1937 തുടങ്ങിയതാണ് ഈ വായനശാല. രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 3081000 രൂപ ചിലവ് ചെയ്താണ് പപുതിയ കെട്ടിടം പണിതത്. പരിപാടിയിൽ കെ.പി.സഹദേവൻ, അഴീക്കോടന്റെ മകൾ ഡോ.സുധ, സുരേഷ് ബാബു എളയാവൂർ, കെ.പി.പ്രശാന്തൻ, അസ്ലം പാലക്കീൽ, എക്സിക്യൂട്ടീവ് എൻജിനീയർ അശ്വന്ത്, വി.രാഘൂത്തമൻ, കെ.ടി ശശീന്ദ്രൻ, കെ.വി.വിജയൻ, ഇ.രമേശൻ, വിനോഭായി പ്രഭാകരൻ, സി ടി.ഗിരിജ, എം.സത്യൻ, വി.പി കിഷോർ, എന്നിവർ സംസാരിച്ചു. കോർപ്പറേഷൻ കൗൺസിലർ അഡ്വ.പി.കെ.അൻവർ സ്വാഗതവും വായനശാല സെക്രട്ടറി ആർ.വിനോദ് നന്ദിയും പറഞ്ഞു. തുടർന്ന് കലാ കായിക മത്സരങ്ങളും ഗാനമേളയും ഉണ്ടായിരുന്നു.