ആദരവ് നൽകി

Saturday 04 October 2025 10:11 PM IST

മുഹമ്മ: വലിയകലവൂർ കാറ്റാടി റെസിഡന്റ് അസോസിയേഷൻെറ ആഭിമുഖ്വത്തിൽ മാതൃകാ അദ്ധ്യാപകൻ കെ.കെ.ഉല്ലാസിനെയും പഞ്ചായത്തിലെ മികച്ച വനിതാ സംരംഭകയായ ശാന്തിനി സജീവനെയും പി. പി. ചിത്തരഞ്ജൻ എം.എൽ.എ ആദരിച്ചു.

സി.എ ബാബു അദ്ധ്യക്ഷത വഹിച്ചു. മാരാരികുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി..സംഗീത , എൽ.ഡി.സി ചെയർമാൻ പി.വി.സത്യനേശൻ , വൈസ് പ്രസിഡന്റ് ടി.പി. ഷാജി , വാർഡ് മെമ്പർ എൻ. എസ്. ശാരിമോൾ , റോജസ് ജോസ് , പി. ജി. രാധാകൃഷ്ണൻ ,നിധിൻ കെ.വി. എന്നിവർ സംസാരിച്ചു . വൈസ് പ്രസിഡന്റ് കെ. എസ്. റോബർട്ട് സ്വാഗതവും സെക്രട്ടറി ടി .കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.