പുസ്തക പ്രകാശനം
Sunday 05 October 2025 4:13 AM IST
കല്ലമ്പലം: ബിന്ദു സജീവ് രചിച്ച 'മൗനരാഗ പക്ഷി' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. നാവായിക്കുളം ശ്രീശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ വിജയദേശമി ആഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ വിജയൻനായർ കവി ഓരനെല്ലൂർ ബാബുവിന് പുസ്തകം കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു.ക്ഷേത്രഉപദേശക സമതി പ്രസിഡന്റ് ഡോ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമതി സെക്രട്ടറി ജയരാജുസ്വാഗതവും കവിയത്രി ബിന്ദു സജീവ് നന്ദിയും പറഞ്ഞു.