ഭരതക്ഷേത്ര പുരസ്കാരം കാട്ടൂർ നാരായണ പിള്ളയ്ക്ക്

Sunday 05 October 2025 4:15 AM IST

തിരുവനന്തപുരം: ഭരതക്ഷേത്ര നൃത്തവിദ്യാലയത്തിന്റെ ഭരതക്ഷേത്ര ചിത്രഭരതം പുരസ്കാരത്തിന് ചിത്രകാരൻ കാട്ടൂർ നാരായണ പിള്ള അർഹനായി.10000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. മറ്റ് അവാർഡുകൾ: വി.മൈഥിലി(നടനഭരതം),തിരുവിഴ ശിവാനന്ദൻ(ലയഭരതം), കലാമണ്ഡലം ബലരാമൻ(നാട്യഭരതം), ജി.രാധാകൃഷ്ണൻ ഗുരുക്കൾ(ആയോധനാഭരതം), ഇസ്രയേൽ സെൽവരാജ്(പാശ്ചാത്യഭരതം). 18ന് വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ നടക്കുന്ന ഭരതവർഷം വാർഷികാഘോഷത്തിൽ പുരസ്‌കാരങ്ങൾ കൈമാറുമെന്ന് പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ഭരതക്ഷേത്ര പ്രിൻസിപ്പൽ രവീന്ദ്രൻ,ജയചന്ദ്രൻ,ഇമാനുവൽ രാജൻ,മൃദുല,ആതിര, ദീപ്തി തനുജ, ഉണ്ണികൃഷ്ണൻ എന്നിവരറിയിച്ചു. വാർഷികം 20ന് സമാപിക്കും.