റോഡ് നിർമ്മാണം ഉദ്ഘാടനം
Sunday 05 October 2025 12:23 AM IST
ആലപ്പുഴ: കൈനകരി ഗ്രാമ പഞ്ചായത്തിലെ 2, 3 വാർഡുകളിലെ വിവിധ റോഡുകളുടെ നിർമ്മാണം തോമസ് കെ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു . എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കല്ലുപാലം കിഴക്ക് ആറു പങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.എ.പ്രമോദ്, കെ.എസ്.അനിൽകുമാർ, പി.രതീശൻ, കെ.ആർ .അജയഘോഷ്, സുമാ ബാബു തുടങ്ങിയവർ സംസാരിച്ചു.