അവബോധന ദിനം ആചരിച്ചു
Saturday 04 October 2025 10:26 PM IST
ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന റീജിയണൽ ഏർളി ഇന്റർവെൻഷൻ ആൻഡ് ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്‌ടിവിറ്റി ഡിസോർഡർ അവബോധന ദിനം ആചരിച്ചു. നോഡൽ ഓഫീസറും മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ലതിക നായർ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ഹരികുമാർ.എ പരിപാടി ഉദ്ഘാടനം ചെയ്‌തു. ഡോ. റിയാസ് .ഐ, ഡോ.ഒ.ജോസ്, ഡോ.അനു പീറ്റർ, ലിനി ഗ്രിഗറി, ഡോ. ശ്രീലക്ഷ്‌മി തുടങ്ങിയവർ സംസാരിച്ചു.