വസന്തോത്സവം സമാപിച്ചു
Saturday 04 October 2025 10:27 PM IST
കുട്ടനാട് : കുട്ടനാട് ഫൈൻ ആർട്സ് സൊസൈറ്റിയുടെ വസന്തോത്സവം സമാപിച്ചു. കവിയരങ്ങ് ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് പുന്നപ്ര ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ശാലിനി തോട്ടപ്പള്ളി, പ്രദീപ് കരുവാറ്റ, സിബിച്ചൻ നെടുമുടി, ബിനുകുമാർ, രാധാകൃഷ്ണൻ ചമ്പക്കുളം , പി.ജെ.സേവ്യർ ഓമനക്കുട്ടൻ നെടുമുടി എന്നിവർ കവിതകൾ അവതരിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് അഗസ്റ്റിൻ ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഭാസംഗമം ആർ. സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എൻ ഗോപിനാഥപിള്ള പൊൻകുന്നം വർക്കി അനുസ്മരണ പ്രഭാഷണം നടത്തി.