നകുൽ രാജേന്ദ്ര ദേശ്മുഖ് ചുമതലയേറ്റു
Sunday 05 October 2025 12:07 AM IST
തൃശൂർ: സിറ്റി പൊലീസ് കമ്മീഷണറായി നകുൽ രാജേന്ദ്ര ദേശ്മുഖ് ചുമതലയേറ്റു. കമ്മീഷണർ ഓഫീസിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന കമ്മീഷണർ ആർ. ഇളങ്കോ നകുൽ രാജേന്ദ്ര ദേശ്മുഖിന് ചുമതല കൈമാറി. മഹാരാഷ്ട്ര സ്വദേശിയാണെങ്കിലും തൃശൂരിനെ കുറിച്ച് നന്നായി അറിയാമെന്ന് ചാർജെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. നടപ്പാക്കിയ പദ്ധതികൾ മുന്നോട്ടു കൊണ്ടു പോകും. പുതിയ ആശയങ്ങൾ നടപ്പാക്കാൻ ശ്രമിക്കും. പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട് തൃശൂരിൽ നടന്നതല്ല പൊലീസിന്റെ മുഖം. ജനങ്ങളുമായി അടുപ്പത്തിൽ പോകാനുള്ള നടപടികൾ ഉണ്ടാകുമെന്നും കമ്മീഷണർ പറഞ്ഞു. തൃശൂരിൽ കമ്മീഷണറായിരുന്നത് മറക്കാനാകില്ലെന്ന് ചുമതലയൊഴിഞ്ഞ കമ്മീഷണർ ആർ. ഇളങ്കോ. ഗുണ്ടകളെ ഒതുക്കിയത് കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. പൂരം നല്ല രീതിയിൽ നടന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.