ഗാന്ധിസ്മൃതി സദസ്സ് നടത്തി

Sunday 05 October 2025 1:24 AM IST

തൊടുപുഴ: എൻ.സി.പി(എസ് )ജില്ലാ കമ്മിറ്റിയുടെയും തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഗാന്ധി സ്മൃതി സദസ്സ് നടത്തി. രാവിലെ 10ന് ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് ഗാന്ധി സ്മൃതി യോഗവും നടന്നു. നിയോജകമണ്ഡലം പ്രസിഡണ്ട് ജയ്സൺ തേവലത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റ് അഡ്വ.കെ ടി മൈക്കിൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനിൽ കുവപ്ലാക്കൽ ഗാന്ധി സ്മൃതി സന്ദേശം നൽകി. ജില്ലാ വൈസ് പ്രസിഡന്റുമാരായ സിനോജ് വെള്ളാടി ഡോ.കെ സോമൻ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജോസ് വഴുതനപ്പള്ളി, ക്ലമെന്റ് മാത്യു ജില്ല, നിയോജക മണ്ഡലം ഭാരവാഹികളായ സി എം ജോസ്, ഉഷ രാജു, സി എസ് വിഷ്ണു, ഇ എം സിദ്ദിഖ്, എ ഡി അനിൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി റോഷൻ സർഗ്ഗം സ്വാഗതവും പി എസ് ജോസ് നന്ദിയും പറഞ്ഞു.