എ.ജി അംബിക്കുട്ടൻ 

Sunday 05 October 2025 2:26 AM IST

തൊടുപുഴ: ആർ. എസ് .എസ് ജില്ല കാര്യാലയ പ്രമുഖ് വെങ്ങല്ലൂർ ജ്യോതി ഭവൻ എ ജി അംബിക്കുട്ടൻ (72-ജ്യോതി ഇലക്ട്രിക്കൽസ്, തൊടുപുഴ) നിര്യാതനായി. ഭാര്യ : സീതാലക്ഷ്മി ചേർത്തല ശ്രീരാഗം കുടുംബാംഗം . മക്കൾ: ഗായത്രി, ഗംഗാദേവി, ഗാർഗീദേവി. മരുമക്കൾ:രാജേഷ് (തിരുവനന്തപുരം), ത്രിവിക്രമൻ (നോർത്ത് പറവൂർ), പ്രമോദ് (കുവൈറ്റ്). തൊടുപുഴയിലെ ആദ്യകാല ആർ എസ് എസ്, ജനസംഘം, ബി ജെ പി പ്രവർത്തകനാണ്. ജനസംഘത്തിന്റെയും ബി ജെ പിയുടെയും വിവിധ ചുമതലകൾ വഹിച്ചു.സംസ്‌കാരം ഇന്ന്ഉച്ചയ്ക്ക് 1.30ന് മുണ്ടേക്കല്ല് ശാന്തി തീരത്ത്.