മിഷനറി സാന്നിദ്ധ്യം നിലനിർത്തപ്പെടണം

Sunday 05 October 2025 12:32 AM IST

തൃശൂർ: ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ കത്തോലിക്ക സഭയുടെ സാന്നിദ്ധ്യം എടുത്തു പറയേണ്ടതാണെന്ന് ശശി തരൂർ എം.പി. ഡോ. എഡൻവാലയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഭാഷണപരമ്പരയിൽ ആരോഗ്യ മേഖലയിൽ കോർപറേറ്റ് സാന്നിദ്ധ്യം അധികരിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ മിഷനറി കാഴ്ച്ചപ്പാടിന്റെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലാമത് ഹെൽത്ത് കെയർ മിഷനറി അവാർഡ് ഡോ. അജിത് റൊണാൾഡ് ഗുരുബചൻ സിംഗിന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സമ്മാനിച്ചു. ഫാ. റെന്നി മുണ്ടൻകുരിയൻ, ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ,മാർ ടോണി നീലങ്കാവിൽ, ഡോ.പി.ആർ.വർഗ്ഗീസ്, ഫാ. മാത്യു മുരിങ്ങാത്തേരി,പട്ടാഭിരാമൻ, ഡോ.പി.കെ.വിജയകുമാർ, ഡോ.ഷിബു സി. കള്ളിവളപ്പിൽ,ഗുൽനാർ ഏഡൻവാല സംസാരിച്ചു.