ഡോ. വി. രാജ കൃഷ്ണന് സ്മാരക പുരസ്‌കാരം
Sunday 05 October 2025 12:34 AM IST
തൃശൂർ: ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക സമിതി ഏർപ്പെടുത്തിയ മികച്ച സാഹിത്യ നിരൂപകനുള്ള ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക പ്രഥമ പുരസ്‌കാരം സാഹിത്യ നിരൂപകനായ ഡോ.വി.രാജ കൃഷ്ണന്. ഒന്നാം ചരമവാർഷിക ദിനമായ 19ന് വൈകിട്ട് നാലിന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 50,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും സമർപ്പിക്കും. ബാലചന്ദ്രൻ വടക്കേടത്തിന്റെ അവസാന നാളുകളിലെഴുതിയ മനുഷ്യവനങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. പ്രൊഫ.പി.വി.കൃഷ്ണൻ നായർ,എൻ.ശ്രീകുമാർ, പ്രൊഫ.ജോൺ സിറിയക്ക് എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. വാർത്താസമ്മേളനത്തിൽ പി.വി.കൃഷ്ണൻ നായർ,അഡ്വ.സുനിൽ ലാലൂർ, കെ.ബി. അനിൽകുമാർ, നൗഷാദ് ആറ്റുപറമ്പത്ത് എന്നിവർ പങ്കെടുത്തു.