യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവം; ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

Sunday 05 October 2025 12:00 AM IST

പുന്നയൂർക്കുളം: പെൺസുഹൃത്തിന്റെ ക്വട്ടേഷനിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞപ്രതിയെ വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം കാണിപ്പയ്യൂർ മാന്തോപ്പ് നരിയംപുള്ളി വീട്ടിൽ മുഹമ്മദ് മകൻ ഫൈസലിനെയാണ് (35) വടക്കേക്കാട് എസ്.എച്ച്.ഒ എം.കെ.രമേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം മൂന്നിനായിരുന്നു സംഭവം. വടക്കേക്കാട് പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ്. സഹപ്രവർത്തകനായ മാവേലിക്കര സ്വദേശിയെ മർദ്ദിക്കാൻ ക്വട്ടേഷൻ നൽകിയത്. യുവാവിനെ ആക്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ കോഴിക്കോട് തിരുവമ്പാടിയിൽ നിന്നാണ് വടക്കേക്കാട് എസ്.ഐ ഗോപിനാഥൻ, എ.എസ്.ഐ രാജൻ, സി.പി.ഒമാരായ റോഷൻ, ഡിക്‌സൺ, പ്രതീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.