അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
വെള്ളിയാമറ്റം: പഞ്ചായത്തിൽ മേത്തൊട്ടി 80ാം നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ പ്രവർത്തന ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ഷേർളി ജോസ്കുട്ടിയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി ഉദ്ഘാടനം നിർവഹിച്ചു പഞ്ചായത്തിന്റെ പദ്ധതി വിഹിതമായ 31.48 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയത്. യോഗത്തിൽ ആദ്യകാല അംഗൻവാടി അദ്ധ്യാപകരായ രമണി പി.എൻ, മേരി റ്റി. റ്റി. അംഗൻവാടിക്ക് വേണ്ടി ഭൂമി ദാനം ചെയ്ത നാരായണൻ കോടശ്ശേരിയുടെ ഭാര്യ തങ്കമ്മ നാരായണൻ എന്നിവരെയും പ്രത്യേകം ആദരിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ രാജു കുട്ടപ്പൻ, രാജി ചന്ദ്രശേഖരൻ, പഞ്ചായത്തംഗങ്ങളായ പോൾ സെബാസ്റ്റ്യൻ കരോട്ടുകുന്നേൽ, രേഖ പുഷ്പരാജൻ, അഭിലാഷ് രാജൻ, സി.ഡി.പി.ഓ. ജാനറ്റ് എം. സേവിയർ, പഞ്ചായത്ത് സെക്രട്ടറി ആനിയമ്മ ജോർജ്,കൃഷി ഓഫീസർ നിമിഷ അഗസ്റ്റിൻ, ഊരുമൂപ്പന്മാരായ നാരായണൻ റ്റി.ഐ., അപ്പുക്കുട്ടൻ ഇ. ആർ. എസ്. റ്റി. പ്രമോട്ടർ അഭിജ രാജ്, എന്നിവർ പ്രസംഗിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ അലീന ജോർജ് സ്വാഗതവും അംഗൻവാടി വർക്കർ പി. ആർ സബിത നന്ദിയും പറഞ്ഞു.