40 കുപ്പി വിദേശമദ്യം; യുവാവ് അറസ്റ്റിൽ

Sunday 05 October 2025 12:23 AM IST

കരുനാഗപ്പള്ളി: ഗാന്ധി ജയന്തി ദിവസം കച്ചവടം നടത്തുന്നതിനായി ശേഖരിച്ച 40 കുപ്പി വിദേശ മദ്യവുമായി കുലശേഖരപുരം ആദിനാട് വടക്ക് മുറിയിൽ കുറുങ്ങാട്ട് മുക്കിന് തെക്ക് രഞ്ജിത്ത് ഭവനത്തിൽ രഞ്ജിത്തിനെ (35) കരുനാഗപ്പള്ളി എക്സൈസ് അറസ്റ്റ് ചെയ്തു.

വീടിന്റെ സ്റ്റെയർ കേസിന് അടിയിൽ സൂക്ഷിച്ചിരുന്ന 20 ലിറ്റർ മദ്യമാണ് പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വി.എബിമോന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ജി.അഭിലാഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കിഷോർ, പ്രദീപ്, ജിജി.എസ്.പിള്ള, മോളി ശ്രീപ്രിയ എന്നിവർ പങ്കെടുത്തു. റിമാൻഡ് ചെയ്തു.