കുട്ടികളുടെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ സൗജന്യമാക്കി
Sunday 05 October 2025 12:48 AM IST
ന്യൂഡൽഹി: 5 മുതൽ 17 വയസ് വരെയുള്ള കുട്ടികളുടെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ സൗജന്യമാക്കി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). ഒക്ടോബർ 1 മുതൽ ഒരു വർഷത്തേക്ക് ചാർജുകൾ ഒഴിവാക്കിയെന്ന് യു.ഐ.ഡി.എ.ഐ അറിയിച്ചു. രാജ്യത്തെ ആറുകോടി കുട്ടികൾക്ക് പ്രയോജനപ്പെടും. 5 വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് വിരലടയാളം,കൃഷ്ണമണിയുടെ പാറ്റേൺ എന്നിവ ശേഖരിക്കാറില്ല. 5 വയസ് പിന്നിടുന്നതോടെ ഇവ അപ്ഡേറ്റ് ചെയ്യേണ്ടത് നിയമപരമായി നിർബന്ധമാണ്. 15 വയസ് പൂർത്തിയാകുമ്പോഴും ആ സമയത്തെ വിവരങ്ങൾ അപ്ഡേറ്ര് ചെയ്യണം. ഈ രണ്ട് അപ്ഡേറ്രുകൾക്കും ചാർജ് ഇനി വേണ്ട. അതിനു ശേഷമുള്ള അപ്ഡേറ്റുകൾക്ക് 125 രൂപ ഫീസ് നൽകണം.