ഫാസ്ടാഗില്ലേ? യു.പി.ഐ ചെയ്താൽ തുക കുറയും

Sunday 05 October 2025 1:10 AM IST

ന്യൂഡൽഹി: ദേശീയപാത ടോൾ പിരിവിൽ ചട്ടഭേദഗതിയുമായി കേന്ദ്രസർക്കാർ. നവംബർ 15 മുതൽ വാഹനത്തിൽ ഫാസ്ടാഗില്ലെങ്കിൽ, യു.പി.ഐ ഇടപാടിലൂടെയാണെങ്കിൽ ടോളിന്റെ 25% അധികം നൽകിയാൽ മതി. കാശായിട്ടാണെങ്കിൽ ഇരട്ടിയും. നിലവിൽ ഫാസ്ടാഗില്ലെങ്കിൽ ഏതു പേയ്‌‌മെന്റ് രീതിയിലാണെങ്കിലും ഇരട്ടി നൽകണം. പുതിയ രീതിയനുസരിച്ച് 100 രൂപയാണ് ടോളെങ്കിൽ യു.പി.എ വഴി 125 രൂപ നൽകിയാൽ മതി. കാശായിട്ടാണെങ്കിൽ 200 രൂപയും. ഡിജിറ്റൽ പേയ്‌‌മെന്റുകൾ പ്രോത്സാഹിപ്പിക്കാനും കാശ് ഇടപാട് കുറയ്‌ക്കാനുമാണ് നടപടിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.