ലൈംഗിക തൊഴിലാളികളെ കൊള്ളയടിച്ചു: സിംഗപ്പൂരിൽ 2 ഇന്ത്യക്കാർക്ക് 5 വർഷം തടവ്

Sunday 05 October 2025 7:07 AM IST

സിംഗപ്പൂർ സിറ്റി: ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ ആക്രമിച്ചു കൊള്ളയടിച്ച രണ്ട് ഇന്ത്യക്കാർക്ക് 5 വർഷം തടവും 12 ചൂരൽ അടിയും വീതം ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. ആരോകിയസാമി ഡെയ്‌സൺ (23), രാജേന്ദ്രൻ മയിലരസൻ (27) എന്നിവർക്കാണ് ശിക്ഷ. ഏപ്രിലിൽ അവധി ആഘോഷിക്കാൻ സിംഗപ്പൂരിൽ എത്തിയ ഇവർ, രണ്ട് ലൈംഗിക തൊഴിലാളികളെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയ ശേഷം മർദ്ദിക്കുകയും കൊള്ളയടിക്കുകയുമായിരുന്നു. രണ്ട് സ്ത്രീകൾക്കുമായി 2,800 സിംഗപ്പൂർ ഡോളറും ആഭരണങ്ങൾ, ഫോൺ, പാസ്‌പോർട്ട് തുടങ്ങിയവയും നഷ്ടമായി. സ്ത്രീകളിൽ ഒരാൾ വിവരമറിയിച്ചതോടെ പൊലീസ് ഇവരെ പിടികൂടി. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു.