തെരുവുവിളക്ക് ഉദ്ഘാടനം
Monday 06 October 2025 12:13 AM IST
കൊഴുവനാൽ : ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് കൊഴുവനാൽ പഞ്ചായത്തിലെ വാക്കപ്പുലംതോക്കാട് റോഡിൽ പുരയിടങ്ങളിലൂടെ കിടന്ന ഇലക്ട്രിക് ലൈനുകൾ റോഡിലൂടെയാക്കി. തെരുവുവിളക്കുകൾക്കായി ലൈൻ വലിച്ച് പൊതുജന സഹകരണത്തോടെ തെരുവുവിളക്കുകളും സ്ഥാപിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ കെ.ആർ. ഗോപി അദ്ധ്യക്ഷത വഹിച്ചു. ഷാജി വളവനാൽ, കുട്ടികൃഷ്ണൻ കാവുങ്കൽ, പി.കെ. തോമസ് പൂവത്തിനാൽ, ജോസ് ചെരിപുറം, പീറ്റർ ചേരവേലിൽ, നാരായണൻ നായർ ചാലാടിയിൽ, പി.എം. തോമസ് പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.