അന്താരാഷ്ട്ര സമ്മേളനം
Monday 06 October 2025 12:14 AM IST
കോട്ടയം : എം.ജി സർവകലാശാലയിലെ പൗലോസ് മാർ ഗ്രീഗോറിയോസ് ചെയറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന് ഇന്ന് തുടക്കം. കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സിൽ രാവിലെ 10 ന് വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. ഗാന്ധിയൻ ചിന്തകനും, യു.കെയിലെ ഷുമാക്കർ കോളേജ് സഹസ്ഥാപകനുമായ ഡോ.സതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. സ്‌കൂൾ ഒഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്പ്മെന്റ് സ്റ്റഡീസ്, സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ സയൻസസ്, റോയി ഇന്റർനാഷണൽ ചിൽഡ്രൻ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത് .