അഡ്വ. എൻ. രാഘവൻ

Sunday 05 October 2025 4:21 PM IST
അഡ്വ. എൻ. രാഘവൻ

കണ്ണൂർ: സൗത്ത് ബസാറിലെ വിദ്യാഭവനിൽ അഡ്വക്കേറ്റ് എൻ. രാഘവൻ (86) നിര്യാതനായി. അവിഭക്ത കോൺഗ്രസിലെ പ്രമുഖ നേതാവും പിന്നീട് സംഘടനാ കോൺഗ്രസ്, ജനതാ പാർട്ടി എന്നിവയിലും സംസ്ഥാന തലത്തിൽ പ്രമുഖ സ്ഥാനം വഹിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ പ്രമുഖ നേതാക്കളോടൊപ്പം സഹ തടവുകാരനായിരുന്നു. കണ്ണൂർ മൊറാർജി ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റാണ്. 1971ൽ മാടായി നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കും,തലശ്ശേരി പാർലമെന്റ് നിയോജക മണ്ഡലത്തിലേക്കും സംഘടന കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. കണ്ണൂർ എസ്.എൻ കോളേജ് യൂണിയൻ ചെയർമാനായും സ്ഥാനം വഹിച്ചു. ഭാര്യ: ദേവകി. മക്കൾ: ഡോ. വിദ്യശ്രീ (യു.കെ), വിപിൻ (പൂനെ), വിജേത. മരുമക്കൾ: ഡോ. സുനിൽ (യു.കെ), ബാവേഷ്. സഹോദരങ്ങൾ: പരേതരായ പാർവതി അമ്മ, ശ്രീദേവി അമ്മ, ബാലൻ നായർ, നാരായണൻ നായർ ഇന്ന് രാവിലെ 8 മുതൽ 2 മണി വരെ കക്കാട് റോഡിലെ വസതിയിൽ പൊതുദർശനം. സംസ്‌കാരം പഴയങ്ങാടിയിലെ തറവാട്ട് ശ്മശാനത്തിൽ 3 മണിക്ക്.