തൊഴിൽമേള സംഘടിപ്പിച്ചു
Monday 06 October 2025 12:33 AM IST
കോട്ടയം: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ബസേലിയസ് കോളേജ് ക്യാമ്പസിൽ തൊഴിൽമേള സംഘടിപ്പിച്ചു. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാനകേരളം സംസ്ഥാന ഉപദേഷ്ടാവ് ഡോ.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ബിനു ജോൺ, പി.രമേശ്, അഭിലാഷ് കെ.ദിവാകർ, പ്രൊഫ.ഡോ.ബിജു തോമസ് എന്നിവർ തൊഴിൽമേളയുടെ പ്രാധാന്യവും സമൂഹത്തിനുള്ള പ്രയോജനങ്ങളും സംബന്ധിച്ച വിഷയത്തിൽ സന്ദേശം പങ്കുവച്ചു.