കൊലപാതകക്കേസ് പ്രതി മയക്കുമരുന്നുമായി പിടിയിൽ

Monday 06 October 2025 12:48 AM IST

കോട്ടയം : കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വടിവാളുമായി മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്ന യുവാവ് പിടിയിൽ. വേളൂർ കാരാപ്പുഴ വാഴപ്പറമ്പ് ആദർശ് (27)നെയാണ് കോട്ടയം എക്‌സൈസ് അറസ്റ്റ് ചെയ്തത്. മെത്താ ഫിറ്റാമിൻ 0.7 ഗ്രാം, 8 ഗ്രാം കഞ്ചാവും പ്രതിയിൽ നിന്ന് പിടികൂടി. പട്രോളിംഗിനിടെ കാരാപ്പുഴ ഭാഗത്ത് വച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നായിരുന്നു പരിശോധന. എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ രജിത് കൃഷ്ണ, സിവിൽ എക്‌സൈസ് ഓഫീസർ ദിബീഷ്, ജിഷ്ണു ശിവൻ, വിഷ്ണു വിനോദ്, ഡ്രൈവർ സിവിൽ എക്‌സൈസ് ഓഫീസർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി ക്രിമിനൽ, എൻ.ഡി.പി.എസ് കേസുകളിലെ പ്രതിയാണിയാൾ. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.