കാക്കേ കാക്കേ കൂടെവിടെ...
അങ്കം അട്ടഹാസം ലിറിക്കൽ വീഡിയോ
"കാക്കേ കാക്കേ കൂടെവിടെ...... കൂട്ടിനകത്തൊരു കുഞ്ഞില്ലേ....." എന്ന പഴമ പാട്ടിന്റെ വരികളിൽ തുടങ്ങുന്ന ഗാനവുമായി അങ്കം അട്ടഹാസം ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി , കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസിക്കുന്ന തരത്തിൽ ചിട്ടപ്പെടുത്തി ഗാനം വിനീത് ശ്രീനിവാസൻ ആലപിക്കുന്നു. ഗാനരചന ദീപക് നന്നാട്ട്കാവും സംഗീതം ശ്രീകുമാർ വാസുദേവുമാണ്. തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ കഥ പറയുന്ന ചിത്രത്തിന് സുജിത് എസ് നായർ രചനയും സംവിധാനവും നിർവഹിക്കുന്നു. ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ
മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.പുതുമുഖം അംബികയാണ് നായിക.നന്ദു, അലൻസിയർ, എം എ നിഷാദ്, അന്നാരാജൻ, സിബി തോമസ്, നോബി, കിച്ചു (യുഎസ്എ), കുട്ടി അഖിൽ, അമിത്ത്, സ്മിനു സിജോ, ദീപക് ശിവരാജൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം - ശിവൻ എസ് സംഗീത്,
ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ്, കിടിലം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളാണ്. ഫിനിക്സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബെ്ളയിസ് എന്നിവരാണ് ആക്ഷൻ കൊറിയോഗ്രഫി ഒരുക്കുന്നത്.
ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ ജി, സാമുവൽ മത്തായി ( യു എസ്. എ ) എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ - അജയ് തുണ്ടത്തിൽ