കെ. രാമമൂർത്തി 30ാം അനുസ്മരണ സമ്മേളനം
Monday 06 October 2025 12:13 AM IST
കണ്ണൂർ: കമ്പി തപാൽ ട്രേഡ് യൂണിയൻ സ്ഥാപക നേതാവ് കെ. രാമമൂർത്തിയുടെ 30ാം ചരമവാർഷിക സമ്മേളനം ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ വി.പി. ചന്ദ്രപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ കെ.വി സുധീർ കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. എം.പി. സുധാകരൻ നായർ എൻഡോവ്‌മെന്റ് നേടിയ പത്താം ക്ലാസ്സ്, പ്ലസ് ടു വിജയികൾക്ക് പുരസ്‌കാരം നൽകി. ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ഇ. മനോജ് കുമാർ, സംസ്ഥാന അസി. സെക്രട്ടറിമാരായ പി.വി രാമകൃഷ്ണൻ, ദിനു മൊട്ടമ്മൽ, ജില്ലാ പ്രസിഡന്റ് കെ.വി വേണുഗോപാലൻ, പി.ടി. രന്ദീപ്, പി. പ്രേമദാസൻ, എ.വി ഗണേശൻ പ്രസംഗിച്ചു.