അഖിലേന്ത്യ സഹകരണം വാരാഘോഷം: സംഘാടകസമിതി രൂപീകരണം

Monday 06 October 2025 12:50 AM IST

ചേർത്തല:72-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം നവംബർ 14 മുതൽ 20 വരെ സംസ്ഥാന സഹകരണ യൂണിയന്റെയും സഹകരണ വകുപ്പിന്റെയും നേതൃത്വത്തിൽ ആഘോഷിക്കുകയാണ്.ഉദ്ഘാടനം നവംബർ 14ന് തൃശൂരിലും സമാപനം നവംബർ 20ന് ആലപ്പുഴയിലുമാണ് നടക്കുന്നത്. ആലപ്പുഴയിൽ നടക്കുന്ന സമാപന സമ്മേളനം വിജയിപ്പിക്കുന്നതിനും വാരാഘോഷത്തിന്റെ ഭാഗമായ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുന്നതിനുമായി താലൂക്ക് തല സംഘാടക സമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണയോഗം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ. എസ്.സാബു ഉദ്ഘാടനം ചെയ്തു.എ.കെ.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു.കെ. ആർ.രാജേന്ദ്രപ്രസാദ്,പി.ഡി.ബിജു,വി.ഷൈനി,എം.പി.സുമേഷ് എന്നിവർ സംസാരിച്ചു സംഘാടകസമിതി ഭാരവാഹികളായി എ.എസ്.സാബു (ചെയർമാൻ),കെ.ആർ. രാജേന്ദ്രപ്രസാദ്,പി.ഡി.ബിജു,വി.എസ്.പുഷ്പരാജ്,വി.എൻ.സുരേഷ് ബാബു,പി. രാധാകൃഷ്ണൻ (വൈസ് ചെയർമാൻമാർ) വി.ഷൈനി(കൺവീനർ), എൻ.ജി. സുമേഷ് (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.