പറവൂരിൽ വലക്കടയ്ക്ക് തീപിടിച്ചു,​ സാധനങ്ങൾ കത്തിനശിച്ചു

Monday 06 October 2025 2:01 AM IST

അമ്പലപ്പുഴ: പറവൂരിൽ വലയും അനുബന്ധ സാധനങ്ങളും വിൽക്കുന്ന കടയ്ക്ക് തീപിടിച്ചു,​ സാധനങ്ങൾ കത്തിനശിച്ചു. വാടയ്ക്കൽ വടക്കേ തയ്യിൽ സ്റ്റീഫൻ ജോണിന്റെ ഉടമസ്ഥതയിലുള്ള പറവൂർ ഷാപ്പ് മുക്കിൽ സ്ഥിതി ചെയ്യുന്ന കടയ്ക്കാണ് ഷോർട്ട് സർക്യൂട്ട് കാരണം തീ പിടിച്ചത്. അടച്ചിട്ടിരുന്ന കടയിൽ നിന്ന് ഇന്നലെ സന്ധ്യയോടെ പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ അറിയിച്ചത്. തുടർന്ന് ആലപ്പുഴ അഗ്നി നിലയത്തിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്.രാജേഷ്‌ ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ നൗഫൽ, ശശി അഭിലാഷ്, രാജീവ്‌, ശരത്,​ ഡ്രൈവർ ആന്റണി എന്നിവർ എത്തി തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി. നഷ്ടം കണക്കാക്കിയിട്ടില്ല.