കേരളത്തിൽ വേണ്ടത് വികസനം
Monday 06 October 2025 1:02 AM IST
മാവേലിക്കര:സി.പി.എമ്മും കോൺഗ്രസും മതാടിസ്ഥാനത്തിൽ വിഭജിച്ച് ഭരിച്ച കേരളത്തിലെ ജനങ്ങൾക്ക് ഇന്ന് വേണ്ടത് വികസനം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാനജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭയിൽ നടന്ന ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലയുടെ സമ്പൂർണ ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബി.ജെ.പി സൗത്ത് ജില്ലാ അധ്യക്ഷൻ സന്ദീപ് വാചസ്പതി അധ്യക്ഷനായി.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.കെ അനൂപ് പ്രമേയം അവതരിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമൻ,സെക്രട്ടറി എം.വി ഗോപകുമാർ,മേഖലാപ്രസിഡന്റ് എൻ.ഹരി, സംഘടന സെക്രട്ടറി സുരേഷ്,പി.ബി അഭിലാഷ് കുമാർ,കൃഷ്ണകുമാർ രാംദാസ് തുടങ്ങിയവർ സംസാരിച്ചു.