പി.പരമേശ്വരൻ അനുസ്മരണം
Monday 06 October 2025 12:12 AM IST
ചേർത്തല: ഭാരതീയ വിചാരകേന്ദ്രംസ്ഥാപക ഡയറക്ടറായിരുന്ന പത്മവിഭൂഷൻ പി.പരമേശ്വരന്റെ 98ാംജന്മദിന ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകനും സംഘപരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധികമുഖവുമായിരുന്ന പരമേശ്വർജിയുടെ ജന്മനാടായ മുഹമ്മ കൊച്ചനാകുളങ്ങരയിൽ ഭാരതീയ വിചാര കേന്ദ്രം,ആലപ്പുഴ ജില്ലാ സമിതി സംഘടിപ്പിച്ച ചടങ്ങിൽ ഡോ.വി ജഗന്നാഥ് അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ സംഘചാലക് ആർ.രുദ്രൻ മുഖ്യപ്രഭാഷണം നടത്തി.കെ.വിനുകുമാർ,പി.ആർ.രാധാകൃഷ്ണൻ, കെ.ബാലഗോപാലഷേണായി,ലേഖ ഭാസ്‌കർ എന്നിവർ സംസാരിച്ചു. അദ്ദേഹത്തിന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.