കുത്തിയോട്ടപ്പാട്ട് പ്രകാശനം
Monday 06 October 2025 1:12 AM IST
മാവേലിക്കര:ദാരികവധം കുത്തിയോട്ടപ്പാട്ട് പ്രകാശനം ചെയ്തു. ചെട്ടികുളങ്ങര ക്ഷേത്രാങ്കണത്തിലെ സരസ്വതീ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് ബി.ഹരികൃഷ്ണൻ ആചാരസഭ പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർക്ക് പുസ്തകം കൈമാറി പ്രകാശം നിർവ്വഹിച്ചു.കൈപ്പള്ളിൽ ശശികുമാറാണ് പുസ്തകത്തിന്റെ രചയിതാവ്.കൊല്ലം ബോധിബുക്സാണ് പ്രസാധകർ.
ദാരികവധത്തെ ആസ്പദമാക്കിയുള്ള നാലു കഥപ്പാട്ടുകളിൽ നിന്ന് വ്യത്യസ്ഥമായി, കലിയടങ്ങിയ കാളിയാണ് ചെട്ടികുളങ്ങര ദേശത്തിന്റെപരദേവതയായി കുടികൊള്ളുന്നത് എന്ന സങ്കല്പമാണ് ദാരികവധംകുത്തിയോട്ടപ്പാട്ടിലുള്ളത്. കൺവെൻഷൻ സെക്രട്ടറി മനോജ്കുമാർആദ്ധ്യക്ഷമായി.ഗോപൻ ഗോകുലം, രാജേഷ്കുമാർ,ഡി.അനിൽ പ്രസാദ്,ഹരികുമാർ ഇളയിടത്ത് എന്നിവർ സംസാരിച്ചു.