സൗജന്യ ജേഴ്സി വിതരണം

Monday 06 October 2025 1:12 AM IST

മാന്നാർ: ഇൻക്ലൂസീവ് സ്പോർട്സുമായി ബന്ധപ്പെട്ട ചെങ്ങന്നൂർ ബി.ആർ.സിയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സംസ്ഥാനതലത്തിൽ മത്സരിക്കുന്നതിനായി മാന്നാർ ടൗൺ ക്ലബ്ബ് സൗജന്യമായി ജേഴ്സി വിതരണം ചെയ്തു. മാന്നാർ ടൗൺ ക്ലബ് പ്രസിഡന്റ് ശിവദാസ് യു.പണിക്കരിൽ നിന്നും ജില്ല പ്രോജക്ട് കോഡിനേറ്റർ ജി.കൃഷ്ണകുമാർ ജേഴ്സികൾ ഏറ്റുവാങ്ങി. സെക്രട്ടറി വിജയകുമാർ, അജിത് പഴവൂർ, സതീഷ് ശാന്തിനിവാസ്, സുരേഷ് തെക്കേകാട്ടിൽ, വിജയകുമാർ കോന്നാത്ത്, ബെൻസി പനക്കൽ, സിബി ടി.മത്തായി,അൻഷാദ് പി.ജെ, കലാധരൻ കൈലാസം എന്നിവർ സംസാരിച്ചു.