ചരമോപചാര ഫലകം എം.എൽ.എയുടെ കുടുംബത്തിന് കൈമാറി

Monday 06 October 2025 12:23 AM IST
അന്തരിച്ച മുൻ എം.എൽ.എ, കെ.പി.കുഞ്ഞിക്കണ്ണന് നിയമസഭയുടെ ആദരവ് ചരമോപചാരം അടങ്ങിയ ഫലകം തഹസിൽദാർ എ. മനോഹരനിൽ നിന്ന് കുടുംബാംഗങ്ങൾ ഏറ്റുവാങ്ങുന്നു

പയ്യന്നൂർ: അന്തരിച്ച മുൻ ഉദുമ എം.എൽ.എ, കെ.പി കുഞ്ഞികണ്ണന് നിയമസഭ 2024 ഒക്ടോബർ ഏഴാം തീയതിയിലെ സമ്മേളനത്തിൽ നടത്തിയ ആദരവ് ചരമോപചാരം അടങ്ങിയ ഫലകം, തഹസിൽദാർ എ. മനോഹരൻ കാറമേലിലെ കുഞ്ഞിക്കണ്ണന്റെ വീട്ടിലെത്തി കുടുംബത്തിന് കൈമാറി. ഭാര്യ കെ. സുശീല, മകൾ കെ.പി.കെ. തുളസി, മരുമകൻ കെ. പ്രതീഷ് എന്നിവർ ഏറ്റുവാങ്ങി. നഗരസഭാംഗം എ. രൂപേഷ് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ മെഡിക്കൽ കോളേജ് എം.പിയുടെ പ്രതിനിധി കെ. ജയരാജ് , കെ.പി കുഞ്ഞികണ്ണൻ സ്മാരക ട്രസ്റ്റ് ചെയർമാൻ കെ.എം വാസുദേവൻ നായർ, കെ.ടി ഹരീഷ്, പയ്യന്നൂർ താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥൻ കെ.പി സഫീദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.