പുരസ്‌കാരം സമ്മാനിച്ചു
Monday 06 October 2025 12:00 AM IST
തൃശൂർ: കർമ്മശേഷിയിലൂടെ മാതൃകയായ അഡ്വ.എഡ്വിന ബെന്നിക്ക് കർമ്മ ശ്രേഷ്ഠ പുരസ്‌കാരം. തൃശൂർ കേരള പ്ലാന്റ്‌സ് കൂട്ടായ്മ ഹരിത കൊയ്ത്ത് ആദരണീയം ചടങ്ങിലാണ് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം. എൽ. റോസിയും കോർപ്പറേഷൻ കൗൺസിലർ റെജി ജോയ് ചാക്കോളയും ആദരിച്ചത്. എൽ.എ.ഡി.സി.എസ് അഭിഭാഷകയായ എഡ്വിനയുടെ നിയമ പോരാട്ടത്തിന്റെ ഫലമായാണ് ഇന്ത്യയിലെ മുഴുവൻ എൽ.എ.ഡി.സി.എസ് അഭിഭാഷകർക്കും പ്രസവാനുകൂല്യം നൽകാൻ നാഷണൽ ലീഗൽ സർവ്വീസസ് അഥോറിറ്റി നാൽസ ഉത്തരവിട്ടത്. എഡ്വിന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എൽ.എൽ.ബി റാങ്ക് ഹോൾഡറാണ്. വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ.സരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ബി.എൻ.നാഗരാജ്, സുരേഷ് എടപ്പാൾ, സുധീർ ബാബു പട്ടാമ്പി, ബിജു ആട്ടോർ എന്നിവർ പ്രസംഗിച്ചു