ശമ്പള കുടിശ്ശിക ഉടൻ നൽകണം

Monday 06 October 2025 12:00 AM IST

തൃശൂർ: സംസ്ഥാനത്തെ കോളേജ് അദ്ധ്യാപകരുടെ ആനുകൂല്യങ്ങൾ കവർന്നെടുത്ത് ഉന്നതവിദ്യാഭ്യാസ രംഗത്തെ സർക്കാർ കൂച്ചുവിലങ്ങ് അണിയിക്കുന്നുവെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോ. കാലിക്കറ്റ് സർവകലാശാല റീജ്യണൽ കമ്മിറ്റി യോഗം. സംസ്ഥാന ട്രഷറർ ഡോ. ടി.കെ. ഉമ്മർ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ. വി.എം. ചാക്കോ അദ്ധ്യക്ഷനായി. പ്രൊഫ. ഡോ.എം. ബിജു ജോൺ,ഡോ. കെ.ജെ. വർഗീസ്, ഡോ. പി. റഫീഖ്, ഡോ. പി. കബീർ, ഡോ. ഇ. ശ്രീലത, ഡോ. മനോജ് മാത്യൂസ്, ഡോ. ആർ. ജയകുമാർ, ജി. സുനിൽകുമാർ, ഡോ. പി. സുൽഫി, ഡോ. ടി.വി. ഫിബിൻ വർഗീസ്, ഡോ. എം. മുഹമ്മദ് നിഷാദ്, ഡോ. ലിയോൺ വർഗീസ്, ഡോ. എം. ശബന, ഡോ. എ. രഞ്ജിത്ത് കുമാർ,ഡോ.സി.ആദർശ്, ഡോ.കെ.അനൂപ്,ഡോ. എൻ.കെ. മുഹമ്മദ് അസ്‌ലം, ജെയ്‌സൺ ജോസഫ്, എം.അബ്ദുറബ്, ഡോ. കെ.സംഗീത, ഡോ.എം.ഐ.സാജു,ഡോ.റാഫി തുടങ്ങിയവർ സംസാരിച്ചു.