അങ്കണവാടിക്ക് പുതിയ കെട്ടിടം
Monday 06 October 2025 12:00 AM IST
കയ്പമംഗലം: പഞ്ചായത്തിലെ ആറാം വാർഡിൽ ഐശ്വര്യ അങ്കണവാടിക്ക് പുതിയ കെട്ടിടം. വാർഡ് മെമ്പർ സി.ജെ. പോൾസന്റെ നേതൃത്വത്തിൽ പൊതുജന സഹകരണത്തോടെ വാങ്ങിയ നാലര സെന്റ് സ്ഥലത്ത് ബെന്നി ബെഹ്നാൻ എം.പിയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അദ്ധ്യക്ഷയായി. അസിസ്റ്റന്റ് എൻജിനീയർ അരുൺ സേവ്യർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ.ഇസ്ഹാക്ക്, പി.എ.ഷാജഹാൻ, കെ.ആർ. വൈദേഹി, ടീച്ചർ എം.സരസ്വതി എന്നിവർ സംസാരിച്ചു.