'തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ധന ഉടൻ നടപ്പാക്കണം'

Monday 06 October 2025 12:00 AM IST

പാലപ്പിള്ളി : തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ധന ഉടൻ നടപ്പാക്കണമെന്നും മിനിമം കൂലി ആയിരം രൂപയായി ഉയർത്തണമെന്നും പാലപ്പിള്ളി റബ്ബർ എസ്‌റ്റേറ്റ് വർക്കേഴ്‌സ് കോൺഗ്രസ് (സി.ഐ.ടി.യു) 75-ാമത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പാലപ്പള്ളി യൂണിയൻ ഓഫീസിൽ ചേർന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.ശിവരാമൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പി.ജി.വാസുദേവൻ നായർ അദ്ധ്യക്ഷനായി. പി.ആർ.പ്രസാദൻ, പി.ടി.ജോയ്, കെ.ആലി, പി.എം.ആലി, യു.എം.സക്കീർ, പി.എസ്.സത്യൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.ജി.വാസുദേവൻ നായർ (പ്രസിഡന്റ്), പി.ആർ.പ്രസാദൻ (ജനറൽ സെക്രട്ടറി), യു.എം.സക്കീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.