യു.എസുമായി ധാരണ അനിവാര്യം: എസ്. ജയശങ്കർ

Monday 06 October 2025 1:56 AM IST

ന്യൂഡൽഹി: തീരുവ തർക്കത്തിൽ യു.എസുമായി ധാരണയിലെത്തേണ്ടത് അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. നിലവിൽ നടക്കുന്ന ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകളിൽ സമവായമായിട്ടില്ലെന്നും ജയശങ്കർ ഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ പറഞ്ഞു. യു.എസ് ലോകത്തെ വലിയ വിപണിയായതും മിക്ക രാജ്യങ്ങളും അവരുമായി ധാരണയിലായതും പ്രധാനമാണ്.