സർക്കാർ നിലപാട് അപഹാസ്യം
Monday 06 October 2025 12:00 AM IST
തൃശൂർ: ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻ.എസ്.എസിന് ലഭിച്ച സുപ്രീം കോടതി വിധി സമാനസ്വഭാവമുള്ള മറ്റു മാനേജ്‌മെന്റുകൾക്കും ബാധകമാണെന്നിരിക്കെ മറ്റുള്ളവരും വിധി നേടണമെന്ന സർക്കാർ നിലപാട് അപഹാസ്യമാണെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി യോഗം. അദ്ധ്യാപക നിയമനങ്ങൾ പാസാക്കി അനിശ്ചിത്വം ഒഴിവാക്കണം. സ്‌കൂൾ മാനേജർമാരെയും ബിഷപ്പുമാരെയും അവഹേളിക്കുന്ന നയമാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. പി.സി. ശ്രീപത്മനാഭൻ അദ്ധ്യക്ഷനായി. ജയപ്രകാശ് പാറപ്പുറത്ത്, കെ.എസ്. മുഹമ്മദ് റാഫി, സാജു ജോർജ്, കെ.എസ്. സുഹൈർ, ടി.യു. ജയ്‌സൺ, റെയ്ജു പോൾ, റെയ്മണ്ട്, ജെസ്ലിൻ ജോർജ്, എ.ജെ. ഷീന, സി.ആർ. ജീജോ, പി.എൻ. ഗോപാലകൃഷ്ണൻ, കെ.ജെ. ജോബി, ആന്റോ പി. തട്ടിൽ എന്നിവർ സംസാരിച്ചു.