മദ്രസ ഫെസ്റ്റ് ഉദ്ഘാടനം
Monday 06 October 2025 1:53 AM IST
തിരുവനന്തപുരം: അട്ടക്കുളങ്ങര ജുമാ മസ്ജിദ് അൽ മദ്രസത്ത് നൂരിയ മദ്രസ ഫെസ്റ്റും മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയായിരുന്ന എം.അലൻ നസീർ അനുസ്മരണ സമ്മേളനവും വലിയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു.എ.ഹാജ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.ചീഫ് ഇമാം അൽ ഹാഫിസ് മാഹീൻ മന്നാനി വെമ്പായം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.പി.സൈനുലാബുദ്ദീൻ,ഇബ്രാഹിം ഗെറ്റപ്പ്,മുഹമ്മദ് ഷഹീർ,ചാല നാസർ,വാഹിദ് മരയ്ക്കാർ,അട്ടക്കുളങ്ങര സുലൈമാൻ,ഷാജി അട്ടക്കുളങ്ങര,ജനറൽ സെക്രട്ടറി അൽഅമീൻ,ട്രഷറർ പി.മാഹീൻ തുടങ്ങിയവർ പങ്കെടുത്തു.