ഗാന്ധിയൻ ബാലകേന്ദ്രം
Monday 06 October 2025 1:52 AM IST
തിരുവനന്തപുരം: ഗ്രാമസഭകളെ ഫലപ്രദമാക്കാൻ രക്ഷാകർത്താക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിന് ഗാന്ധിയൻ ബാലകേന്ദ്രങ്ങളിലെ കുട്ടികൾ പരിശ്രമിക്കണമെന്ന് മുൻചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്. പ്രസ്ക്ളബ് ഹാളിൽ സംഘടിപ്പിച്ച ഗാന്ധിയൻ ബാലകേന്ദ്രങ്ങളുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോ.എ.നീലലോഹിതദാസ്,അഡ്വ.ജമീലപ്രകാശം,സി.കെ.ഗോപി,കൊഞ്ചറ മോഹനൻ നായർ, പരശുവയ്ക്കൽ രാജേന്ദ്രൻ,നെല്ലിമൂട് പ്രഭാകരൻ,വട്ടിയൂർക്കാവ് വർഗ്ഗീസ്,ജി.ബാലഗംഗാധരൻ നായർ,ആർ.കെ.റാണാചന്ദ്രൻ, അന്ന സതീഷ്,ആർ.നവീൻകുമാർ,ആരാദ്ധ്യ മിഥുൻ,നിഹാരിക,വി.സുധാകരൻ,ടി.സദാനന്ദൻ,അഡ്വ.ജി.മുരളീധരൻ നായർ,വി.രത്നരാജ്,ഡി.ജെ.സാം,വട്ടിയൂർക്കാവ് സദാനന്ദൻ,വല്ലൂർ രാജീവ്,ജി.എസ്.കല തുടങ്ങിയവർ പങ്കെടുത്തു.