ആർ.ജെ.ഡിയിൽ ലയിച്ചു

Monday 06 October 2025 12:06 AM IST
1

തൃശൂർ: ആൾ കേരള ഫ്‌ളവർ മിൽ തൊഴിലാളി യൂണിയനും പപ്പട നിർമ്മാണ യൂണിയനും ആർ.ജെ.ഡിയുടെ തൊഴിലാളി സംഘടനയായ ജനതാ ലേബർ യൂണിയനിൽ ലയിച്ചു. ലയനസമ്മേളനം ജെ.എൽ.യു സംസ്ഥാന പ്രസിഡന്റ് വി. സുരേന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ജെ.എൽ.യു പതാക തൊഴിലാളി നേതാക്കൾക്ക് സുരേന്ദ്രൻ പിള്ള കൈമാറി. കെ. മുരളീധരൻ അദ്ധ്യക്ഷനായി. ആർ.ജെ.ഡി ദേശീയ എക്‌സിക്യൂട്ടിവ് അംഗം യൂജിൻ മോറേലി, ജയ്‌സൺ മാണി, നീലയോട്ട് നാണു, സിബി കെ. തോമസ്, എൻ.വൈ. സിദ്ദിക്ക്, ജയരാജ് ചാവക്കാട്, ജോർജ് കെ. തോമസ്, എ.ടി. വർഗീസ്, എം.എ. ആസിഫ്, കെ.കെ. ഷാനി,ജോർജ് വി. ഐനിക്കൽ, സാബു അമ്മനത്ത്, കാവ്യ പ്രദീപ്, കലാ രാജീവ് ,അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.